പിങ്ക് സ്‌ക്വാഡ് പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പിങ്ക് സ്‌ക്വാഡ് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ് അധ്യക്ഷനായി. കുട്ടികളിലെ ലഹരി ഉപയോഗത്തെ ആസ്പദമാക്കി കേരള റൂട്രോണിക്‌സ് മൈയിം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാർലി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഗീത സുരേഷ്, പ്രസന്ന കുമാരി, അജിമോൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എസ് ആദില, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എസ് ഹക്ക്, ഹെൽത്ത് ഇൻസ്പെക്ടർ എബ്രഹാം, ക്ലീൻ കേരള ജില്ലാ മാനേജർ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *