പ്രണയം തലക്ക് പിടിച്ചപ്പോൾ ഒളിച്ചോടിയ വീട്ടമ്മയെയും, പള്ളിയിലച്ചനെയും മുംബൈയിൽ നിന്ന് പിടികൂടി !!

Thrissur
Print Friendly, PDF & Email

തൃശൂർ : പ്രണയം തലക്ക് പിടിച്ചു വീട്ടമ്മയായ യുവതിയുമൊത്ത് മുങ്ങിയ പള്ളിയിലച്ചനെയും വീട്ടമ്മയേയും കുന്നംകുളം പോലീസ് മുംബൈയിൽനിന്നും പിടികൂടി. ഇരുവരെയും നാട്ടിലെത്തിച്ചു. കഴിഞ്ഞ മേയിലാണ് സംഭവം. നേരത്തെ ഭർത്താവായ പള്ളിയിലച്ചന്റെ ഈ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയെത്തുടർന്ന് വികാരിയെ സ്ഥാനത്ത് നിന്നും മാർത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു. കുന്നംകുളം ആർത്താറ്റ് ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവർത്തിച്ചതിന്റെ പേരിലാണ് സസ്‌പെൻഷൻ. വൈദിക സ്ഥാനമടക്കമുള്ള പദവികളിൽനിന്നും ഉത്തരവാദിത്വത്തിൽനിന്നും ഒഴിവാക്കി. ഇത്തരം വീഴ്ചകൾ ഖേദകരവും വേദനാജനകവുമാണെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു. ഇനി ഇരുവരെയും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *