എടത്വ : എസ്.എൻ.ഡി.പി. യോഗം കുട്ടനാട് സൗത്ത് യൂണിയൻ്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 92- മത് ശിവഗിരി – ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 10 ന് എടത്വയില്‍ നിന്നും ആരംഭിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പദയാത്ര ക്യാപ്റ്റനും യൂണിയൻ ചെയർമാനുമായ പച്ചയിൽ സന്ദീപിന് പീത പതാക കൈമാറി നിര്‍വ്വഹിക്കും. രാജി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും,ആര്.സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. യോഗം കൗൺസിലർമാരായ എബിൻ അമ്പാടി,വിപിൻ രാജ് എന്നിവര്‍ പദയാത്ര സന്ദേശം നല്‍കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ രഥത്തിൽ ഭദ്രദീപം തെളിയിക്കും. യൂണിയൻ കൺവീനർ അഡ്വ: സുപ്രമോദം, യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ, പദയാത്ര സംഘാടക സമിതി ചെയർമാൻ കെ സോമൻ, കൺവീനർ ശാന്ത സി.പി കോർഡിനേറ്റർമാരായ വിമല പ്രസന്നൻ,വികാസ് വി. ദേവൻ, സുചിത്ര രാജേന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ ശ്രീജ രാജേഷ്, ഉണ്ണി ഹരിദാസ്,സുജി സന്തോഷ് ,സുജിത്ത് മോഹനൻ, വിജയൻ പി.വി., സുരേഷ് റ്റി,സുജിത്ത് തന്ത്രികൾ, സനൽ ശാന്തി,ബ്രിജിലാൽ,സെക്രട്ടറി ശാലിനി തോട്ടപ്പള്ളി, ശ്രീക്കുട്ടി, ആര്യ അനിൽ, എന്നിവർ നേത്യത്വം നൽകും. പദയാത്ര ജനുവരി ഒന്നിന് ശിവഗിരിയിൽ സമാപിക്കും.


