അബുദാബി മണ്ണാർക്കാട് നിയോജക മണ്ഡലം കെ എം സി സി സെവൻസ് ഫുട്ബോൾ ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കളായി.

Sports World
Print Friendly, PDF & Email

അബുദാബി : അബുദാബി മണ്ണാർക്കാട് നിയോജക മണ്ഡലം കെ എം സി സി സെവൻസ് ഫുട്ബോൾ ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കളായി. മുസഫ യൂണിവേർസിറ്റി സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ യുഎഇയിലെ പ്രബലരായ പതിനാറ് ടീമുകൾ മാറ്റുരച്ചു. ആവേശകരമായ കലാശപ്പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ടീം ഫെയ്മസിനെ പരാജയപ്പെടുത്തി ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കളായി. മക്തൂം എഫ് സി,അബുദാബി തൃത്താല കെ എം സി സി ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ മത്സരം വീക്ഷിക്കാനെത്തി.

പ്ലയർ ഓഫ് ദി ടുർണ്ണമെൻ്റ് അവാർഡിന് ആർഡൺ യൂണിവേഴ്സിറ്റിയുടെ മുഹമ്മദ് അഫ്സലും, ടോപ് സ്കോററായി ആർഡൺ യൂണിവേഴ്സിറ്റിയുടെ തന്നെ അർജുൻ മാധവും, മികച്ച ഗോൾകീപ്പറായി ടീം ഫെയ്മസിൻ്റ സാബിത്തും, ബെസ്റ്റ് ടീം മാനേജറായി ആർഡൺ യൂണിവേഴ്സിറ്റിയുടെ നാസറും തെരെഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്ക് സംസ്ഥാന ജില്ലാ മണ്ഡലം കെഎംസിസി നേതാക്കൾ ട്രോഫിയും, ക്യാഷ് പ്രൈസും കൈമാറി .

സംസ്ഥാന ഭാരവാഹികളായ യൂസഫ് മാട്ടൂൽ, പി കെ അഹമ്മദ് ,
അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി,ഹംസ നടുവിൽ, ബാസിത് കായക്കണ്ടി,അനീസ് മങ്ങാട്, ശറഫുദ്ധീൻ കുപ്പം,അൻവർ ചുള്ളിമുണ്ട , ഷാനവാസ് പുളിക്കൽ, ഹനീഫ് പടിഞ്ഞാർമൂല,സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ മജീദ് അണ്ണാൻതൊടി, അഹമ്മദ് കുട്ടി കപ്പൂർ, ഷംസുദ്ധീൻ കോലോത്തൊടി, മുത്തലിബ് അരയാലൻ, ബനിയാസ് കെ എം സി സി ഭാരവാഹികളായ അനീസ് പെരിഞ്ചേരി, ഷഫീഖ് കട്ടുപ്പാറ, അമീൻ കല്ലൂരാവി,വിവിധ മണ്ഡലം ഭാരവാഹികളായ സാജിത് ചിറക്കൽപ്പടി, ഹഫീസ് ചൂരിയോട്, നാസർ കുമരനല്ലൂർ, റഷീദ് തുറക്കൽ, കബീർ വിളയൂർ, ജുനൈസ് ചേങ്ങോടൻ,പാലക്കാട് ജില്ലാ ഭാരവാഹികളായ ഷിഹാബ് കരിമ്പനോട്ടിൽ, ഇസ്മായീൽ കണ്ടമ്പാടി, ഉനൈസ് തൃത്താല, ഇസ്മായിൽ പട്ടാമ്പി, ജാഫർ കുറ്റിക്കോട്, ഖാജാ ഹുസൈൻ പുത്തനങ്ങാടി, ഹാരിസ് കണ്ടപ്പാടി, കരീം കീടത്ത്, നൗഫൽ മണലടി, ലത്തീഫ് കോട്ടോപ്പാടം, ജാഫർ നാലകത്ത്, ഖമറുദ്ധീൻ ആലായൻ, റിയാസ് പാലക്കാട് എന്നിവർ ആദ്യാവസാനം സന്നിഹിതരായി.

മണ്ണാർക്കാട് നിയോജക മണ്ഡലം ഭാരവാഹികളായ ഹുസൈൻ കിഴക്കേതിൽ, സുഹൈൽ മാളിക്കുന്ന്, ജാബിർ ആമ്പാടത്ത്, അബ്ദുൽ റഹ്മാൻ തെങ്കര, ആഷിദ് ഷാ ചങ്ങലീരി, മൊയ്തീൻകുട്ടി പൂവ്വക്കോടൻ, അനസ് മോൻ പോത്തൻ, ബഷീർ കോലോത്തൊടി, സലീം അച്ചിപ്ര ശബീർ നായാടിക്കുന്ന് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

ഫോട്ടോ1 : അബുദാബി മണ്ണാർക്കാട് നിയോജക മണ്ഡലം കെ എം സി സി സെവൻസ് ഫുട്ബോളിൽ ജേതാക്കളായ ആർഡൺ യൂണിവേഴ്സിറ്റി.

ഫോട്ടോ 2: അബുദാബി മണ്ണാർക്കാട് നിയോജക മണ്ഡലം കെ എം സി സി സെവൻസ് ഫുട്ബോളിൽ സംസ്ഥാന -ജില്ലാ കെഎംസിസി നേതാക്കൾ ടീം അംഗങ്ങളെ പരിചയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *