കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തിരുവല്ലയില്‍ എം സി റോഡിലെ കുറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം സ്‌കൂട്ടര്‍ യാത്രികനായിരുന്ന തിരുവന്‍ വണ്ടൂര്‍ പാലയ്ക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്ന് തിരുവന്‍ വണ്ടൂരിലേക്ക് വന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍ നിന്ന് വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങള്‍ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *