കടമ്പനാട്: ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തുവയൂർ തെക്ക് നെടുംകുന്ന് മലനട നെടിയകാലായിൽ രതീഷി(35) നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് കീഴൂട്ട്കാവ് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രി 12 ന് സംശയാസ്പദമായ സാഹചര്യത്തിൽ നെടുംകുന്ന് മലനട ഭാഗത്ത് വച്ച് കണ്ട രതീഷിനെ നാട്ടുകാരാണ് തടഞ്ഞു വച്ചത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിൽ രതീഷിന്റെ കൈയിൽ നിന്നും പണം കണ്ടെത്തി.


