രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

Cinema Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന 16ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

വൈകുന്നേരം 5 മണിയ്ക്ക് കൈരളി തിയേറ്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും.

ജിയോബേബി സംവിധാനം ചെയ്ത ‘കാതല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.

ചടങ്ങിനുശേഷം, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകള്‍ കൈരളി തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലില്‍നിന്നും വിതരണം ചെയ്യും.

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *