മാന്തുകയിൽ വാഹനാപകടം ; കുട്ടികളടക്കം നാലുപേർക്ക് പരിക്ക്

Kerala Pathanamthitta
Print Friendly, PDF & Email

കുളനട – മാന്തുകയിൽ വാഹനാപകടം . ചെങ്ങന്നൂർ ബുധനൂർ സ്വദേശിയായ പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നുവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന കുട്ടികൾ അടക്കം നാലുപേർക്കും പരിക്ക്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത് . പ്രസന്നൻ, ഭാര്യ ജയാ പ്രസന്നൻ, കുട്ടികളായ അനുപ്രിയ , ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത് .
തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി മടങ്ങിവരികയായിരുന്നു പ്രസന്നനും കുടുംബവും, കണ്ണൂരിൽ നിന്ന് വെട്ടുകല്ലുമായി കൊടുമണ്ണിലേക്ക് പോയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രസന്നന്റെയും, ഭാര്യ ജയയുടെയും പരിക്ക് ഗുരുതരമാണ്. കല്ലിശ്ശേരി ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *