വീടിനുള്ളിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ ; ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

Kerala Alappuzha
Print Friendly, PDF & Email

മാവേലിക്കര – ചാരുംമൂട് താമരക്കുളം പച്ചക്കാട് രശ്മി നിവാസിൽ രാമചന്ദ്രന്റെയും സുലഭയുടെയും മകൾ രശ്മി (23) എന്ന വിദ്യാർഥിനിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം അടക്കി. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്തു വരികയായിരുന്നു രശ്മി. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പിതാവ് രാമചന്ദ്രൻ നൂറനാട് പൊലീസിൽ പരാതിയും നൽകി.

Leave a Reply

Your email address will not be published. Required fields are marked *