കസ്തൂർബ്ബഗാന്ധിയുടെ എൺപതാം അനുസ്മരണം പത്തനംതിട്ടയിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സഹജീവികളോടുള്ള കാരുണ്യവും പരിഗണനയുമാണ് ജനാധിപത്യമെന്നും അതിന്റെ ഉജ്ജ്വലയായ പ്രയോക്താവായിരുന്നു കസ്തൂർബാ ഗാന്ധി എന്നും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ് അഭിപ്രായപ്പെട്ടു. ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ബ്രിട്ടനെതിരെ പോരാടി ജയിൽവാസം അനുഷ്ടിച്ച കസ്തൂർബ്ബ ഗാന്ധി, കോൺഗ്രസ് പാർട്ടിയുടെ മാർഗ്ഗദീപം ആണെന്നും അവർ പറഞ്ഞു. കസ്തൂർബ്ബഗാന്ധിയുടെ എൺപതാം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കസ്തൂർബ്ബഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. ബിനു എസ്. ചക്കാലയിൽ, കെ.ജി.റെജി,സജീ ദേവി, അബ്ദുൾ കലാം ആസാദ്, അഡ്വ. ഷൈനി ജോർജ്ജ്, അഡ്വ.ഷെറിൻ എം .തോമസ്, അനൂപ് മോഹൻ, ഓമന സത്യൻ,വിജയലക്ഷ്മി ഉണ്ണിത്താൻ, സജിനി മോഹൻ, സുധാ കുമാരി, മറിയാമ്മ വർക്കി, ഉഷ തോമസ്, സുശീല എ.എൽ.,ബിന്ദു ബിനു, ബിന്ദു ജോർജ്ജ് ,ലീലാമ്മ പീറ്റർ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി.

ഫോട്ടോ ക്യാപ്ഷൻ:
കസ്തൂർബ്ബ ഗാന്ധിയുടെ എൺപതാം അനുസ്മരണം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി,കസ്തൂർബ്ബ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ,ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്,കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ,കസ്തൂർബ്ബ വേദി ജില്ലാ സെക്രട്ടറി അഡ്വ.ഷെറിൻ എം.തോമസ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *