ഞങ്ങൾക്ക് ഇവിടെ ജീവിച്ചേ മതിയാകു.. ഞങ്ങൾ എങ്ങോട്ട് പോകും???
പ്രതിഷേധം ശക്തമാക്കി ചായലോട് നിവാസികൾ.
ചായലോട് : എനദിമംഗലം ചായാലോട് പുലിമല പാറ ഖനനത്തിന് അനുമതി നൽകരുത് എന്ന ആവശ്യവുമായി സ്ത്രീകളും, കുട്ടികളും അടക്കം നൂറു കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്.കഴിഞ്ഞ 5 വർഷമായി ഈ നാട്ടിലെ ജനങ്ങൾ കുടിൽ കെട്ടി രാപകൽ സമരം നടത്തി പുലിമല പ്പാറക്ക് കാവൽ നിന്ന് വരികയാണ്.ഖനനത്തിന് അനുമതി നൽകിയ സ്ഥലത്തിന് 55 മീറ്റർ ദൂര പരിധിയിൽ തുടങ്ങി st ജോർജ് ആശ്രമം എൽപി, യൂ പി, ഹൈ സ്കൂൾ, മാർ അപ്രേം തിരുമേനിയുടെ അരമന, ഓർത്തഡോക്സ് ചർച്ച്, പെന്തകോസ്ത് ചർച്ച്, സ്വകാര്യ മെഡിക്കൽ കോളേജ് നൂറുകണക്കിന് കുടുംബങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ വൻ അഴിമതി യിൽ കൂടെ അല്ലാതെ അനുമതി ലഭിക്കില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിയമം നോക്കി ക്വാറിങ് പെർമിറ്റ് കൊടുക്കേണ്ടി വരും എന്നാണ് ജില്ലാ ജിയോളജിസ്റ് പറയുന്നത്. ഇപ്പോൾ തന്നെ തൊട്ടു അടുത്ത് തുടങ്ങിയ ക്വാറി യാതൊരു വിധ നിയമങ്ങളും പാലിക്കാതെ സമയപരിധി പോലും നോക്കാതെ ആണ് ബ്ലാസ്റ്റിംഗ് പ്രവർത്തങ്ങൾ നടത്തുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.ജീവൻ കളയേണ്ടി വന്നാലും പുലിമലപ്പാറ ഖനനത്തിന് അനുവദിക്കില്ല എന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്. എനദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാജ ഗോപാലൻ നായർ സമരം ഉൽഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും ഏഴംകുളം ഗ്രാമപഞ്ചായത്തു അംഗവും ആയ ശ്രീ ബാബു ജോൺ, ഏനദിമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ സുനിൽ മണ്ണാറ്റൂർ എന്നിവർ സമരത്തിന് ഐക്യഡാർട്യം പ്രഖ്യാപിച്ചു. ജനകീയ സമിതി പ്രവർത്തകർ ആയ ശ്രീ കെ ജി രാജൻ, അജീഷ് ജോർജ്, മാത്യു ഐസക് എന്നിവർ സംസാരിച്ചു.



