കുമാരനാശാന്റെ ജീവിതകാവ്യമായ സിനിമ ” ഗ്രാമവൃക്ഷത്തിലെ കുയിൽ “പത്തനംതിട്ടയിൽ മികച്ച പ്രതികരണം

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത “ഗ്രാമവൃക്ഷത്തിലെ കുയിൽ” സിനിമയുടെ തിരശീലയിലെഴുതിയ മഹാകവി കുമാരനാശാന്റെ ജീവിത കാവ്യമാണ്. മുമ്പ് ഒരിക്കൽ തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ വേണ്ടത്ര പ്രദർശന വിജയം നേടിയിരുന്നില്ല. കേരളീയ സമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന സിനിമ ഇനിയും കാണേണ്ടവരിലേക്ക് എത്തിയിട്ടില്ല. മണ്മറഞ്ഞതോ ? തുടച്ചു നീക്കപ്പെട്ടതോ ആയ ആ മഹാകവിയുടെ ഓർമ്മകൾക്ക് ഒരു നൂറ്റാണ്ടു തികയുന്ന ഈ വേളയിൽ നവോത്ഥാന കാലഘട്ടത്തിലെ പ്രതികരണ ശേഷി ഉണ്ടായിരുന്ന ആ മഹാകവിയുടെ ഈ ജീവിത കാവ്യം കാണേണ്ടതാണ്..

കുമാരനാശാന്റെ നൂറാം ഓർമ്മദിനത്തിൽ സമൂഹം ഒരിക്കൽ കൂടി തിരഞ്ഞെടുത്തു തിയറ്ററുകളിലെത്തുകയാണ് സിനിമ.
സൂപ്പർ താരങ്ങളുടെയോ വലിയ ബാനറിൻ്റെയോ പിൻബലമില്ല. കുമാരേട്ടനും കൂട്ടുകാരും, സിനിമാപ്രേമികളും, പരിചയമുള്ളവരോടൊക്കെ തിയറ്ററിലെത്താൻ സ്നേഹപൂർവം വിളിച്ചു കൊണ്ടേയിരുന്നത് കുമാരനാശാൻ്റെ ബയോപിക് മാത്രം കാണാനല്ല, സിനിമക്കു വേണ്ടി ജീവിതം ചെലവഴിച്ച ഒരു സിനിമാക്കാരൻ്റെ അർഥപൂർണ്ണമായ കാലത്തെ അടയാളപ്പെടുത്തലിനു കൂടിയാണ്. കാഴ്ചക്കാരുടെ ഇഷ്ടാനിഷ്ടങ്ങളിൽ ‘കുയിൽ’ അപ്പുറത്തോ ഇപ്പുറത്തോ ,സമനിലയിലോ ആയിരിക്കാം. ചലച്ചിത്ര സങ്കേതങ്ങളിൽ കാലിക സംവാദങ്ങൾ വയ്ക്കാം. പക്ഷേ ആ സിനിമയിൽ ആശാനെ അഗാധമായി ഉൾക്കൊണ്ട ആത്മാർഥനായ കെ.പി.കുമാരനെ നമുക്ക് കാണാതിരിക്കാനാവില്ല. കുമാരേട്ടൻ എന്നും അതായിരുന്നു. തലശേരിയിൽ നിന്ന് വീട് വിട്ടിറങ്ങുന്ന യൗവ്വനകാലത്ത് ഉള്ളിൽ സിനിമ മാത്രം. രണ്ടാമത് ഇഷ്ടമുള്ള സാഹിത്യത്തെ അതിൽ കോർത്തെടുത്തു.’അതിഥി’ മുതൽ കുയിൽ വരെയും ,പ്രിയത്തോടെ പിന്തുടർന്ന മാധ്യമത്തിന് ജീവിതത്തിൻ്റെ അരനൂറ്റാണ്ട് സമർപ്പിച്ചു. ആ യാത്രയിൽ ഒപ്പം ചേരാൻ ഉള്ള അവസരമാണ്.

ഇന്ന് മുതൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ “ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ” പുനർ പ്രദർശനം സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്‌സിലും 16, 17,18 തീയതികളിൽ നൂൺഷോയും ( രാവിലെ 11 മണിക്ക് ) 18 ന് വ്യാഴാഴ്ച വൈകിട്ട് ആറിനും, എട്ടരക്കും പ്രത്യേക പ്രദർശനങ്ങളും നടക്കും. നല്ല പ്രതികരണം ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി എട്ടരക്കത്തെ ഷോ തീയേറ്റർ ജീനക്കാര തന്നെ മുൻകൈ എടുത്തു പ്രദർശിപ്പിക്കാമെന്നു സമ്മതിക്കുകയായിരുന്നു. ഇന്ന് ആദ്യത്തെ ഷോ തന്നെ തീയേറ്റർ ഹൌസ് ഫുൾ ആണെന്ന് സംഘാടകർ അറിയിച്ചു .

പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി & മീഡിയ റിസർച്ച് സെന്ററും, ദേശത്തുടിയും, ഫിലിം ലവേഴ്‌സ് ക്ലബ്ബുമാണ് പത്തനംതിട്ടയിലെ സംഘാടകർ. സ്‌കൂൾ / കോളജ് വിദ്യാർത്ഥികളുടെ പ്രത്യേക പ്രദർശനത്തിനുൾപ്പടെയുള്ള ബുക്കിംഗിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. മഹാകവിയോട് ആദരം സൂക്ഷിക്കാനും കെ.പി. കുമാരനോട് നീതി പുലർത്താനുമായി എല്ലാവരേയും ചിത്രം കാണാൻ സംഘാടക സമിതി അഭ്യർത്ഥിച്ചു. 130 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിംഗിന് 9447439851 നമ്പരിൽ (രഘുനാഥൻ ഉണ്ണിത്താൻ) ഗൂഗിൾ പേ ചെയ്യുക. ഷോയുടെ വിവരങ്ങൾക്ക് എം. എസ് . സുരേഷ് (9447945710) ജി.വിശാഖൻ, (8075608214, 9995423950) രാജേഷ് ഓമല്ലൂർ (9446394229) എന്നിവരുടെ നമ്പരിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *