സന്നിധാനം – ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചു. സന്നിധാനത്ത് ദേവസ്വം പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് ,ഡൂട്ടി മജിസ്ട്രേറ്റുമാരുടെയും വിശുദ്ധി സേന കോർഡിനേറ്ററുമാരുടെയും ദേവസ്വം മരാമത്ത് വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.എല്ലാ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ നീക്കവും യഥാസമയം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിശുദ്ധി സേനാ കോർഡിനേറ്റർമാർ പരിശോധിച്ച് ഉറപ്പു വരുത്തണം.
ഡ്യൂട്ടി മജിസ്ട്രേറ്റ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് നിർദ്ദേശിച്ചു.ദേവസ്വം മരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചീനിയർമാർക്കും പ്രസിഡൻ്റ് നിർദ്ദേശം നൽകി.ദേവസ്വം കമ്മീഷണർ സി.എൻ.രാമൻ, എക്സിക്യൂട്ടീവ് എഞ്ചീനിയർ രജ്ഞിത്ത് ശേഖർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു…
സന്നിധാനത്ത് നിന്നുള്ള കാഴ്ചകൾ വീഡിയോ ..


