ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു.

World Kerala
Print Friendly, PDF & Email

അബുദാബി : അബുദാബിയിലെ പ്രവാസി സമൂഹത്തിനായി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ചു യു എ ഇ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. ഞായറാഴ്ച (19 നവംബർ ) രാവിലെ പത്തുമുതൽ പന്ത്രണ്ടുമണി വരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ അങ്കണത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

തൊഴിൽ, വെൽഫെയർ, കൗൺസിലർ, പാസ്പോർട്ട്, വിദ്യാഭ്യാസം, പോലീസ് ക്ലിയറൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രവാസികൾക്കുള്ള പരാതികൾ ബോധിപ്പിക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്‌.

ഇത് സംബന്ധിച്ച രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 02642 4488 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Link for Reg: https://docs.google.com/forms/d/e/1FAIpQLSccyy2_wq1aiep1SFiTdvx4MjbaNIPNEdCXW2oQFlnXq9FBuw/viewform?usp=sf_link

Leave a Reply

Your email address will not be published. Required fields are marked *