കോന്നി : ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവേശമായി ചെങ്ങറ സമരഭൂമിയിൽ ഗോളടി മത്സരം നടത്തി. എഐഡിഎസ്ഒ, എഐഡിവൈഒ എന്നീ സംഘടനകൾ അത്‌ലോൺ സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മുൻ ദേശീയ ഫുട്ബോൾ താരം കെ ടി ചാക്കോ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഗോളടിക്കാനെത്തി. അണ്ടർ 16 വിഭാഗത്തിൽ ബോധിധർമ്മൻ ബി, കിരൺ ചന്ദ്ര സി എസ്, സരിത എസ് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.സീനിയർ വിഭാഗത്തിൽ അദ്വൈത് വിജയി ആയി.
ദേശീയ ത്രോബോൾ ടീം അംഗം നവീൻ കോശി വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എ ഐ ഡി വൈ ഒ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബിമൽ ജി സമ്മാനദാനം നിർവ്വഹിച്ചു. അത്‌ലോൺ സ്പോർട്സ് ക്ലബ് ജില്ല കോർഡിനേറ്റർ മിഥുൻ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡൻ്റ് കെ എസ് ഗോപി ആശംസകൾ അർപ്പിച്ചു. എസ് വി എസ് വി ഓഫീസ് സെക്രട്ടറി സുരേഷ്കുമാർ കല്ലേലി സ്വാഗതവും എ ഐ ഡി എസ് ഒ ജില്ലാ ജോയിൻ സെക്രട്ടറി പ്രവിത പി കൃതജ്ഞതയും പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

