പത്തനംതിട്ട – നഗരസഭ 23-ാം വാർഡിലെ വീടുകൾ സന്ദർശിച്ച് സെൻസസ് ഫീൽഡ് പ്രവർത്തനം ജില്ല കലക്ടർ എ നിസാമുദ്ദീൻ വിലയിരുത്തി. സെൻസസ് നടപടി കൃത്യതയോടെയും സമയബന്ധിതമായും പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഫീൽഡ് തലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിലെ പുരോഗതിയും നേരിടുന്ന പ്രായോഗിക വശങ്ങളും പരിശോധിച്ചു. ദേശീയ പ്രാധാന്യമുള്ള സെൻസസുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സെൻസസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സി കെ കാർത്തിക, കലക്ടററേറ്റ് ജൂനിയർ സൂപ്രണ്ട് സുനു സാമുവൽ, പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എൻ പ്രശാന്ത് കുമാർ, സൂപ്പർവൈസർ ലിജി വർഗീസ്, എന്യുമറേറ്റർ ആർ വി പ്രിൻസ് എന്നിവർ പങ്കെടുത്തു.


