ഡോ. എം. എസ്. സുനിലിന്റെ 379 – മത് സ്നേഹഭവനം വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 379 – മത് സ്നേഹഭവനം മല്ലപ്പള്ളി സ്വദേശിയായ ശാന്തമ്മ കുര്യൻറെ സഹായത്താൽ കുട്ടമ്പുഴ, കൂറ്റമ്പാറ താമരച്ചാലിൽ വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ .എം. എസ് .സുനിൽ നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് മരിച്ചതിനുശേഷം സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു ബിൻസിയും രണ്ടു കുട്ടികളും താമസിച്ചിരുന്നത്. കുറെ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിൽ നിന്നും ലഭിച്ച വീട് പണിയുവാൻ സാധിക്കാതെ മുഴുവൻ ചോർന്നൊലിക്കുന്ന രീതിയിൽ ആരും സഹായിക്കാൻ ഇല്ലാതെ വീട്ടു ചിലവുകളും കുട്ടികളുടെ പഠിത്തവുമായി ബുദ്ധിമുട്ടിയിരുന്ന ബിൻസിയുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., ജിജോ .എം. വർഗീസ് ., സുനി ജിജോ., ജോമി വർഗീസ് .,സിബി ജോസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്നവർക്ക് പണിത് നൽകുന്ന 379 – മത് സ്നേഹഭവനത്തിന്റെ താക്കോൽദാനച്ചടങ്ങ് ഡോ .എം. എസ് .സുനിൽ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *