ഇൻഡ്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം ) തലവടി യൂണിറ്റ് ആലോചന യോഗം വാലയിൽ ബെറാഖാ ഭവനിൽ നടന്നു. 

Alappuzha
Print Friendly, PDF & Email

എടത്വ: ഇൻഡ്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) തലവടി യൂണിറ്റ് ആലോചന യോഗം സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ചേർന്നു. ബോധന തിരുവല്ല കാർഷിക ജില്ലാ എക്സിക്യൂട്ടീവ് അംഗം സിജി മാത്യു അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷൻ പി കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇൻഫാം കോർഡിനേറ്റർമാരായ റിയാ റ്റോമി, നീതു മോഹൻദാസ് എന്നിവർ ക്ളാസ്സുകൾ നയിച്ചു.

തലവടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ എലിസബേത്ത് വർഗ്ഗീസ് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള , ജേക്കബ് മാത്യു , വർഗ്ഗീസ് ചാണ്ടി വാലയിൽ, രജീഷ്കുമാർ പൊയ്യാലുമാലിൽ, പി.ഡി സുരേഷ്,ജോൺ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു. മെയ് 8ന് ശനിയാഴ്ച വൈകിട്ട് 4ന് തലവടി യൂണിറ്റിന്റെ പ്രഥമ യോഗം ചേരും.

2000-ൽ സ്ഥാപിതമായ ഒരു മതേതര, കർഷക കേന്ദ്രീകൃത സംഘടനയാണ് ഇൻഫാം. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കൂട്ടായ പ്രവർത്തനങ്ങൾക്ക് ഒരു വേദി നൽകുന്നതിനുമായി ഇത് പ്രവർത്തിക്കുന്നു.

ആത്മവിശ്വാസം, ഐക്യം എന്നിവ വളർത്തിയെടുക്കുക, വിലയിടിവ്,പ്രകൃതിദുരന്തങ്ങൾ, കാർഷിക ഭൂമിക്ക് നേരിടുന്ന ഭീഷണികൾ എന്നിവയ്‌ക്കെതിരെ വാദിക്കുക,പ്രത്യേക കാർഷിക മേഖലകൾ, കർഷക ക്ഷേമ പരിപാടികൾ എന്നിവയ്ക്കായി വാദിക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യം.

ചിത്രം – ഇൻഡ്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) തലവടി യൂണിറ്റ് ആലോചന യോഗം സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ബോധന തിരുവല്ല കാർഷിക ജില്ലാ എക്സിക്യൂട്ടീവ് അംഗം സിജി മാത്യു സന്ദേശം നല്കുന്നു.. !!

Leave a Reply

Your email address will not be published. Required fields are marked *