പ്രാർത്ഥനയും കരുതലും സഫലമായി ; ലക്ഷ്മി പ്രീയയുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു

Pathanamthitta Special
Print Friendly, PDF & Email

ഇലന്തൂർ: സുമനസുകളുടെ പ്രാർത്ഥനയും കരുതലും സഫലമായി, നിർദ്ധന കുടുംബാംഗമായ വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മിപ്രിയ (12) യുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രീയ. കഴിഞ്ഞ നാല് മാസമായി കരൾ ലഭ്യമാകുന്നത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു കുട്ടിയെ. കഴിഞ്ഞ ദിവസം 20വയസ് പ്രായമുള്ള ഒരാളുടെ കരൾ ലഭ്യമാവുകയും മാച്ച് ചെയ്യുകയും ചെയ്തതോടെ ഓപ്പറേഷന് വഴി തെളിയുകയായിരുന്നു. ഇന്ന് ( വെള്ളി ) രാവിലെ 6മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ 8 മണിക്കൂർ നീളും. ശസ്ത്രക്രിയയുടെ വിജയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ.

ജന്മനാ കരൾ രോഗിയായിരുന്ന ലക്ഷ്മിപ്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ് എന്നീ ആശുപത്രികളിലായി കഴിഞ്ഞ 12 വർഷമായി ചികിത്സ നടത്തി വരികയായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. പിതാവ് ദീപു വാര്യാപുരം ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മാതാവ് ആസ്മ രോഗിയും. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ലക്ഷ്മിപ്രിയ. സഹോദരൻ മൃദുൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.

ഓപ്പറേഷനും തുടർ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപ ആവശ്യമായിരുന്നു . ഈ വലിയ തുക കണ്ടെത്താൻ സാമ്പത്തികശേഷിയില്ലാതെ കുടുംബം വലഞ്ഞപ്പോൾ ഇലന്തൂർ ജനകീയ സമിതി സഹായഹസ്തം നീട്ടുകയായിരുന്നു. ജനകീയ സമിതി നേതൃത്വത്തിൽ പൊതു ജന പങ്കാളിത്തത്തോടെ ആരംഭിച്ച ധനശേഖരണത്തിലൂടെ ശസ്ത്രക്രീയക്കുള്ള പണം കണ്ടെത്തി. ലക്ഷ്മിപ്രിയ പഠിച്ചിരുന്ന പത്തനംതിട്ട മാർത്തോമ്മാ സ്കൂൾ ഏതാണ്ട്. 33 ലക്ഷം രൂപാ സമാഹരിച്ചു. ഓട്ടോ റിക്ഷകൾ, സ്വകാര്യ ബസുകൾ കാരുണ്യ യാത്രകൾ നടത്തി ധനശേഖരണത്തിൽ പങ്കാളിയായി. ഗ്രാമപഞ്ചായത്തു അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീകൾ, പൊതു പ്രവർത്തകർ എന്നിവരും കരുതൽ പ്രവർത്തനത്തിന്റെ ഭാഗമായി. ജനകീയ സമിതി പ്രസിഡന്റ്‌ എം. ബി. സത്യൻ, ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ട്രഷറർ പി. എം. ജോൺസൺ, കൺവീനർ സാം മാത്യു, മുൻ വാർഡ് മെമ്പർ വിൽസൺ ചിറക്കാല തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *