ട്രെയിനുകളിലെ ഭിന്നശേഷി കോച്ചുകൾ മറ്റുള്ളവർ കൈയ്യേറുന്നതായി കേന്ദ്ര റെയിൽവേ മന്ത്രിക്ക് പരാതി

Kerala Pathanamthitta

തിരുവല്ല:- ഭിന്നശേഷിക്കാർക്കായി റെയിൽവേ അനുവദിച്ചിട്ടുള്ള പ്രത്യേക കോച്ചുകൾ (SLRD/Divyangjan Coaches) അനധികൃത യാത്രക്കാർ കൈയ്യടക്കുന്നതിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പരാതി അയച്ചു. തിരുവല്ല തോട്ടഭാഗം സ്വദേശി അക്ഷയ് എ. ആണ് ഭിന്നശേഷിക്കാർ അനുഭവിക്കുന്ന യാത്രാദുരിതം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്ക് കത്തയച്ചത്. ഭിന്നശേഷിക്കാർക്കായി പ്രത്യേകം സംവരണം ചെയ്തിട്ടുള്ള കോച്ചുകളിൽ ശാരീരിക വൈകല്യങ്ങളില്ലാത്തവർ കൂട്ടത്തോടെ കയറുന്നത് മൂലം അർഹരായവർക്ക് ട്രെയിനിൽ കയറാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു. ഇത് ഭിന്നശേഷിക്കാരായ യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്നുണ്ട്.
കർശന നടപടി പ്രതീക്ഷിക്കുന്നതായി അക്ഷയ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *