പത്തനംതിട്ട – സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 370 – മത് സ്നേഹഭവനം മാർക്ക് എന്ന സംഘടനയുടെ സഹായത്താൽ അവരുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പട്ടിത്താനം ആണ്ടുക്കുന്നേൽ വീട്ടിൽ ജോമോൾ ജോഷിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മാർക്ക് അംഗമായ സ്കറിയാക്കുട്ടി തോമസ് നിർവഹിച്ചു. സ്വന്തമായി വീട് നിർമ്മിക്കുവാൻ കഴിയാതെ കുടുംബ വീടിനോട് ചേർന്ന് ചെറിയ ഒരു കുടിലിൽ ആയിരുന്നു ജോമോളും ജോഷിയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കി ഇവർക്കായി മൂന്ന് മുറികളും ,അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ഐറിസ് ജോസ്, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ജയ്മോൻ സ്കറിയ, മറിയാമ്മ തോമസ്, ജാൻസി ചിറയിൽ, വിൽസൺ മാളിയേക്കൽ, കീർത്തി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ : @ SHAJI VETTIPURAM
ഡോ. എം. എസ്. സുനിൽ ഭവനരഹിതരായവർക്ക് പണിതു നൽകുന്ന 370 – മത് സ്നേഹഭവനത്തിൻറെ താക്കോൽദാനച്ചടങ്ങ് മാർക്ക് അംഗമായ സ്കറിയാക്കുട്ടി തോമസ് നിർവഹിക്കുന്നു.


