പത്തനംതിട്ട – ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് പരിപാടിയുടെ ഭാഗമായി പത്തനംതിട്ട കലക്ടറേറ്റ് ജീവനക്കാർക്കായി സൂംബ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതുവർഷത്തിൽ ആരംഭിച്ച ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് സൂംബ പരിശീലന പരിപാടി കലക്ടറേറ്റിൽ സംഘടിപ്പിച്ചത്. എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആരോഗ്യ പ്രവർത്തകർ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിൽ ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായി സമഗ്ര ബോധവൽക്കരണ പ്രചരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കാമ്പയിൻ.

ചിത്രം: വെൽനസ്
കലക്ടറേറ്റ് ജീവനക്കാർക്കായി സംഘടിപ്പിച്ച സൂംബ പരിശീലനം
What do you feel about this post?
Like
Love
Happy
Haha
Sad

