പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 367 -മത് സ്നേഹഭവനം ചിക്കാഗോയിലെ മാർക്കിന്റെ സഹായത്താൽ അവരുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അങ്ങാടിക്കൽ വടക്ക് കുന്നുംപുറത്ത് മീനു അശോകനും കുടുംബത്തിനും ആയി പുതുവത്സര സമ്മാനമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ആൻന്റൊ ആൻറണി എം.പി. നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് ഇല്ലാതെ മസ്കുലാർ അട്രോഫിമൂലം ചലനശേഷി നഷ്ടപ്പെട്ട മീനു പുളിമുക്കിൽ ലോട്ടറി കച്ചവടം നടത്തുകയും വിദ്യാർത്ഥിനിയായ മകൾ പ്രസ്തുത രോഗത്തിന് ചികിത്സയിലും ആണ് മീനുവിന്റെയും മകളുടെയും ചികിത്സയ്ക്കും നിത്യവൃത്തിക്കുമായി ദുരിത ജീവിതം നയിച്ചിരുന്ന അശോകന്റെ അവസ്ഥ യാദൃശ്ചികമായി കാണാനിടയായ ടീച്ചർ ഇവർക്കായി മാർക്ക് എന്ന സംഘടനയുടെ സഹായത്താൽ രണ്ട് മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്റർ , മാർക്കിന്റെ പ്രതിനിധികളായ സ്കറിയാകുട്ടി തോമസ്., സാം തുണ്ടിയിൽ., മറിയാമ്മ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., പ്രദീപ് അമ്പാട്ട്., സുരേഷ് മുല്ലൂർ എന്നിവർ പ്രസംഗിച്ചു.



