തിരുവല്ലാ:- എം .ജി . സോമൻ അണയാത്ത പ്രകാശഗോപുരം ആണെന്നും മലയാള ചലച്ചിത്ര ലോകത്തും കേരളത്തിന്റെ പൊതുസമൂഹത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ കാലാ തീതമാണെന്നും പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ അഭിപ്രായപ്പെട്ടു. തപസ്യ തിരുവല്ല നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലാ സത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.ജി.സോമൻ അനുസ്മരണം സോമ ഗായത്രി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തപസ്യ നഗർ സമിതി അദ്ധ്യക്ഷൻ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

എം ജി . സോമൻ അനുസ്മരണം ഡോ. ബി.ജി. ഗോകുലൻ നടത്തി. ചടങ്ങിൽ തുഞ്ചൻ ദിനാചരണത്തോടനുബന്ധിച്ച് തുഞ്ചത്ത് എഴുത്തച്ഛൻ അനുസ്മരണവും നടന്നു. തപസ്യ ജില്ലാ അദ്ധ്യക്ഷൻ ഡോ.അഹമ്മദ് കബീർ തുഞ്ചൻ അനുസ്മരണം നടത്തി.ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീശ്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയാ , കെ. പ്രകാശ് ബാബു, കെ. ആർ. പ്രതാപചന്ദവർമ്മ, എം.സലിം, മധു പരുമല, രാഷ്ട്രീയസ്വയംസേവക സംഘം വിഭാഗ് കാര്യവാഹക് വിനു കണ്ണഞ്ചിറ, എം.ജി.സോമന്റെ മകൾ സിന്ധു ഗിരീഷ്, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ വേണാട്ട്, തപസ്യ ഭാരവാഹികളായ ,ഉണ്ണികൃഷ്ണൻ വസുദേവം, ഡോ. കളരിയ്ക്കൽ ശ്രീകുമാർ , ബിന്ദു സജീവ്, രാജലക്ഷ്മി, ഗോവിന്ദൻ ,ശ്രീദേവി മഹേശ്വർ , ശില്പി.വിഷ്ണു പി എം , സുരേഷ് ശ്രീനിവാസ് ,, ഹരിഗോവിന്ദ്, രമേശ് മാരാമുറ്റം, കലാവേദി സുരേഷ്, ചന്ദ്ര മോഹൻ എന്നിവർ സംസാരിച്ചു.. ചടങ്ങിൽ കലാ സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.
ഈ ചടങ്ങിൽ വെച്ച് കേസരി വാരികയുടെ പ്രചാരത്തിന് തുടക്കം കുറിച്ച് പ്രശസ്ത നാടക നടൻ കൃഷ്ണകുമാർ കൃഷ്ണ കൃപ കുറ്റപ്പുഴയ്ക്ക് ആദ്യ രസീത് നൽകി രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ കാര്യവാഹക് ജി.വിനു കണ്ണഞ്ചിറ ഉത്ഘാടനം നിർവ്വഹിച്ചു..



