ഇരവിപേരൂർ പഞ്ചായത്തിന്റെ പൊള്ളയായ വികസന സദസ്സിൽ നിന്ന് മന്ത്രി വീണാ ജോർജു പോലും വിട്ടു നിന്നു. !!

Kerala Pathanamthitta

ഇരവിപേരൂർ – ഇരവിപേരൂർ പഞ്ചായത്തിന്റെ പൊള്ളയായ വികസന സദസ്സിൽ നിന്ന് മന്ത്രി വീണാ ജോർജു പോലും വിട്ടു നിന്നു എന്ന് ബി.ജെ.പി പത്തനമിട്ട ജില്ലാ പ്രഭാരി ബി.രാധാകൃഷ്ണ മേനോൻ പറഞ്ഞു. മേഖലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു അദ്ദേഹം.

ദീർഘവീക്ഷണമില്ലാത്ത ഭരണം ഈ പഞ്ചായത്തിനെ താറുമാറാക്കി. പാവപ്പെട്ടവർക്ക് ഉപയോഗപ്പെടേണ്ട പഞ്ചായത്ത് തനത് ഫണ്ട് നഷ്ടപ്പെടുത്തിയത് മൂലം ജലജീവൻ മിഷൻ പോലെ ജനോപകാര പദ്ധതി പോലും നടപ്പാക്കുന്നതിൽ വൻ വീഴ്ച്ചയാണ് വരുത്തിയത്. കെടുകാര്യസ്ഥതയുടേയും സ്വജന പക്ഷപാതം കൊണ്ടും ഭരണ വീക്ഷണമില്ലായ്മയും പഞ്ചായത്തിനെ പിറകോട്ടടിച്ചുഎന്നും അദ്ദേഹം കൂട്ടി ചേർത്തു. വിവിധ വാർഡു സമിതി പ്രവർത്തകർ ഇതിൽ പങ്കെടുത്തു. മേഖല പ്രസിഡന്റ് ശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷ ബിന്ദു പ്രസാദ്, ജില്ലാ കമ്മറ്റിയംഗം കെ.വി. പ്രസാദ്, മണ്ഡലം പ്രസിഡന്റ് ദീപാ ജി. , ജനറൽ സെക്രട്ടറി ബൈജു കോട്ട, ഉപാധ്യക്ഷ.ബിന്ദു പ്രകാശ് ,മേഖല ജനറൽ സെക്രടറി വിനോദ് മാമ്പഴത്തറ, സുസ്മിതബൈജു , മണ്ഡലം വൈസ് പ്രസിഡന്റ് ശരത്, രാകേഷ് മാവുങ്കൽ , അനിൽ ഓച്ചാലിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *