ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സൗജന്യ ദന്ത പരിശോധന ചികിത്സ ക്യാമ്പ് 18ന്

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെയും , എടത്വ ജോർജിയൻ സംഘത്തിന്റെയും സഹകരണത്തോടെ ഒക്ടോബർ 18ന് രാവിലെ 9.30 മുതൽ 1മണി വരെ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. എടത്വ പുഴയോരത്ത് ഹോട്ടലിൽ ( എടത്വ- പാരേത്തോട് റോഡ്) നടത്തുന്ന ക്യാമ്പ് റീജിയൺ ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.ക്ളബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും. സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം മുഖ്യ പ്രഭാഷണം നടത്തും. പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ദന്താരോഗ്യവും സംരംക്ഷണവും എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ് , ഡോ. ഡിയോൺ പോൾ എന്നിവർ സെമിനാറിന് നേതൃത്വം നല്കുമെന്ന് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ് കടുമത്തിൽ, ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ എന്നിവർ അറിയിച്ചു.
ഫോൺ: 94475 67086

Leave a Reply

Your email address will not be published. Required fields are marked *