പാലക്കാട് – സിപിഐഎം പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ ഷാജിയാണ് (35) പോക്‌സോ കേസിൽ അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരിൽ സ്പോർട്ട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. സ്പോർട്ട്സ് ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ഷാജി സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാർത്ഥിയോട് സ്വകാര്യഭാഗം കാണിക്കാൻ ആവശ്യപ്പെടുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകിയതോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

