പത്തനംതിട്ട – ഫയർ സ്റ്റേഷനിൽ ജീവനക്കാരും, കുടുംബാംഗങ്ങളും ഒത്തു ചേർന്ന് 2025 ഓണഘോഷം അതിവിപുലമായി ആഘോഷിച്ചു.
രാവിലെ അത്തപൂക്കളം ഇട്ടുകൊണ്ട് തുടങ്ങിയ ആഘോഷം 10:00 മണിക്ക് ബഹു. ജില്ലാ ഫയർ ഓഫീസർ ശ്രീ. വിശി വിശ്വനാഥ് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. തുടർന്ന് ബഹു. രാഷ്ട്രപതിയുടെ വിശ്ഷ്ടസേവമെഡൽ നേടിയ ജില്ലാ ഫയർ ഓഫീസർ നെയും, മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ നേടിയ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മാരായ ശ്രീ. A. പി. ദില്ലു, ശ്രീ. സുജിത് നായർ, ശ്രീ. സന്തോഷ്‌കുമാർ എന്നിവരെ ആദരിക്കുകയും സ്ഥാനക്കയറ്റം ലഭിച്ച / സ്ഥലം മാറ്റം ലഭിച്ച സഹപ്രവർത്തകരെ ആശംസിക്കുകയും ഉണ്ടായി.
11:00 മണിയോടെ ആരംഭിച്ച കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങൾ നല്ല അനുഭവം ആയി. ഓണസദ്യ, വാശിയെറിയ വടംവലി മത്സരം എന്നിവകൂടാതെ “A fireman is always a fireman “എന്ന മത്സരവും ഉണ്ടായിരുന്നു. ( കണ്ണ് കെട്ടി ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ കണ്ടെത്തി അത് ഏത് ഉപകരണം ആണെന്ന് പറയുന്ന മത്സരം) നിലയത്തിൽ ഒരുക്കിയ ഊഞ്ഞാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലാസം പകർന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ല ഫയർ ഓഫീസർ ശ്രീ. വിശി വിശ്വനാഥ്, സ്റ്റേഷൻ ഓഫീസർ ശ്രീ. V. വിനോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ. A. സാബു എന്നിവർ ചേർന്ന് നടത്തി.


