പേഷ്യന്റ് ഫസ്റ്റ് മൂവ്മെന്റിന് ബിലീവേഴ്സ് ആശുപത്രിയിൽ തുടക്കമായി

Health

തിരുവല്ല : ആശുപത്രിയിൽ എത്തുമ്പോൾ മുതൽ മടങ്ങിപ്പോകുന്നത് വരെയുള്ള കാലയളവിൽ രോഗികൾക്ക് പ്രഥമ പരിഗണന നൽകുന്നതിനും അവരെ കേന്ദ്രീകരിച്ച് മാത്രം ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും സംയുക്തമായി പ്രവർത്തിക്കുന്നതിനുമായി പ്രത്യേകമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പേഷ്യന്റ് ഫസ്റ്റ് മൂവ്മെൻറ് ബിലീവേഴ്സ് ആശുപത്രിയിൽ തുടക്കം കുറിച്ചു. അടുത്ത ഒരു വർഷം നീണ്ടുനിൽക്കുന്ന ആസൂത്രണപരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം വെല്ലൂർ സിഎംസി അസോ ഡയറക്ടറും ഹെപ്പറ്റോളജി വിഭാഗം മേധാവിയുമായ പ്രൊഫ ഡോ ഉദയ് സക്കറിയ നിർവഹിച്ചു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായിരുന്നു. ബിലീവേഴ്സ് ചർച്ച മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജസുറൻ പേഷ്യൻ്റ് ഫസ്റ്റ് മൂവ്മെന്റിനെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. അസോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, സൈക്യാട്രി വിഭാഗം അസി. പ്രൊഫ ഡോ സുമൻ വർഗീസ് സാം , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ തോമസ് മാത്യു, സാമൂഹ്യ സേവന വിഭാഗം മേധാവി ശ്രീമതി ആൻ ജോർജ് എന്നിവർ സംസാരിച്ചു.

ആരോഗ്യപ്രവർത്തകരും രോഗികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നത് മുതൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പാർക്കിംഗ് , കാൻ്റീൻ തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സംയുക്ത സഹകരണത്തിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും ആരോഗ്യവും പ്രദാനം ചെയ്യുന്നതുമായ കാര്യങ്ങളിൽ വരെ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളാണ് പേഷ്യൻ്റ് ഫസ്റ്റ് മൂവ്മെൻറ് എന്ന ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആസൂത്രണകാലയളവിൽ രോഗികളെയും ബന്ധുക്കളെയും നേരിട്ട് കണ്ട് അവരിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടി കണക്കിലെടുത്താണ് ഈ പരിപാടിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പോകുന്നത്. ഇതിലൂടെ കൂടുതൽ സുരക്ഷിതവും സൗഹൃദപരവുമായ ആശുപത്രി അന്തരീക്ഷം രോഗികൾക്ക് നൽകാൻ കഴിയും എന്നും അതുവഴി അവരുടെ ശാരീരിക- മാനസിക- വൈകാരിക- സാമൂഹിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ പ്രൊഫസർ ഡോക്ടർ ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *