റാന്നി:- പുലിയുടെ സാന്നിദ്ധ്യം കണ്ട പെരുന്തേനരുവി തോട്ടം മേഖലയില്‍ ഇതിനെ പിടികൂടാനായി കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിദ്ധ്യം ഉണ്ടായി 24 മണിക്കൂറിനുള്ളില്‍ കൂട് വയ്ക്കാന്‍ അനുമതി ലഭിച്ചത് ചരിത്രമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി താന്നിക്കാപ്പുഴയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. കാല്‍പ്പാടുകള്‍ പരിശോധിച്ചു പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പും സ്ഥിരീകരിച്ചിരുന്നു. എത്രയും വേഗം കൂട് സ്ഥാപിക്കണമെന്ന് എം .എല്‍.എ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണനാണ് കൂടു വയ്ക്കുന്നതിനുള്ള അന്തിമ തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.വി വര്‍ക്കി, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, മെമ്പര്‍മാരായ ടി.കെ ജെയിംസ്, സിറിയക്ക് തോമസ്,നിഷാ അലക്‌സ്, റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍, ആര്‍. വരദരാജന്‍ എന്നിവരും എംഎല്‍എ യോടൊപ്പം കൂട് വച്ച സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.


