പത്തനംതിട്ട:- നഗരത്തില്‍ പരിഭ്രാന്തി പരത്തി നിരവധിയാളുകളെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പെരിങ്ങമല, തോണിക്കുഴി, കുമ്പാങ്ങല്‍ ഭാഗത്തു കൂടി ഓടിയ നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റ് രണ്ട് പേരുടെ നേര്‍ക്ക് നായ കുരച്ച് ചാടിയെങ്കിലും അവര്‍ ഓടി രക്ഷപ്പെട്ടു. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ പ്രതിരോധ മരുന്ന് കുത്തിവെയ്പ്പ് എടുത്തു. നിരവധി വളര്‍ത്തു നായകളേയും തെരുവ് നായകളേയും പേ പിടിച്ച ഈ നായ കടിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

