എം.സി കാറിടിച്ച് കാൽനട യാത്രിക മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ :- എംസി റോഡിൽ കാറിടിച്ച് കാൽനടയാത്രികയായ യുവതി മരിച്ചു. മണ്ണടി ദേശകല്ലുംമൂട് കൈമളഴികത്ത് വീട്ടിൽ അശോകന്റേയും (വർക്ക്‌ ഷോപ്പ് )  രമയുടേയും മകൾ ഐശ്വര്യ അശോകൻ(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയും ഇവരുടെ കുഞ്ഞും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ടിന് എം.സി റോഡിൽ ഏനാത്ത് മിസ്മ ആശുപത്രിക്കു സമീപമാണ് അപകടം നടന്നത്. കുളക്കട ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഐശ്വര്യയും കൂടെയുള്ളവരും. സഹോദരങ്ങൾ: അനന്തു പരേതയായ ആര്യ.

Leave a Reply

Your email address will not be published. Required fields are marked *