ആലപ്പുഴ – ലയൺസ് ക്ലബ് എടത്വയുടെ പ്രസിഡന്റും, കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ എ-ക്ലാസ് ഗവ. കോൺട്രാക്ടറുമായിരുന്ന എടത്വാ, പച്ച – ചെക്കിടിക്കാട് നന്നാട്ടുമാലിൽ ജേക്കബ് ചാക്കോ (ബേബിച്ചൻ) അന്തരിച്ചു. പ്രാർത്ഥനകളോടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സംസ്ക്കാരം ജൂൺ 28ന് 2ന് പച്ച ലൂർദ് മാതാ പള്ളിയിൽ നടത്തും. നിര്യാണത്തിൽ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗ്ഗീസ് കണ്ണമ്പള്ളിൽ, എടത്വ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ,വൈസ് പ്രസിഡന്റ് മോഡി കന്നേൽ, അഡ്മിനിസ്‌ട്രേറ്റർ ബിനോയി കളത്തൂർ, മെമ്പർഷിപ്പ് കോർഡിനേറ്റർ ലയൺ വിൻസൻ ജോസഫ് കടുമത്ത് എന്നിവർ അനുശോചിച്ചു.


