പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി ( CWC ) ചെയർപേഴ്‌സൺ അഡ്വ. എൻ രാജീവിന് സസ്പെൻഷൻ .

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി ( CWC ) ചെയർപേഴ്‌സൺ അഡ്വ. എൻ രാജീവിന് സസ്പെൻഷൻ. വനിതാ ശിശുക്ഷേമ സമിതി പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. അഭിഭാഷകൻ ഒന്നാംപ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്വേഷണം നടത്താൻ വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടു ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ആ അന്വേഷണത്തെ തുടർന്നാണ് നടപടി.

പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ( CWC ) ഓഫീസിൽ ചർച്ച നടന്നെന്ന ആഭ്യന്തരവകുപ്പ് റിപ്പോർട്ടിലെ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. ഇതിൽ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്കെതിരേ ശിശുക്ഷേമസമിതി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. വിവാദമുണ്ടായപ്പോൾ തന്നെ കളക്ടർ ജില്ലാ പോലീസ് മേധാവിയോടും ചൈൽഡ് വെൽഫെയർ കമ്മറ്റി ( CWC ) ചെയർപേഴ്‌സനോടും വിശദീകരണം തേടിയിരുന്നു.

പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങൾക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. കേസ് അട്ടിമറിക്കാനും അഭിഭാഷകനായ നൗഷാദിനെ (46) രക്ഷിക്കാനും തുടർശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം കൈമാറിയത്. കേസിൽ വീഴ്ച വരുത്തിയെന്ന പേരിൽ കോന്നി ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർ സസ്പെൻഷനിലാണ്. അഭിഭാഷകനാണ് ഒന്നാം പ്രതി. കോഴഞ്ചേരി, പത്തനംതിട്ട കുമ്പഴ എന്നിവടങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ചായിരുന്നു പീഡനം. പ്ലസ് വൺ​ വെക്കേഷൻ കാലയളവിൽ എറണാകുളത്തെ ഹോട്ടലിൽ എത്തിച്ചും പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *