ഇന്നത്തെ വികസനങ്ങൾ കെ. കെ.നായരുടെ തുടക്കം

Pathanamthitta

ഇടയ്ക്ക് കുറച്ചുദിവസം കെ കെ നായർ സാറിനെ കുറിച്ച് എഴുതാൻ സാധിച്ചില്ല. ഇന്നുമുതൽ തുടർന്നും ഉണ്ടാകും… ഒരു അപേക്ഷ കെ കെ നായർ സാറിന്റെ ഫോട്ടോ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ ദയവായി എനിക്ക് അയച്ചു തന്നാൽ നന്നായിരുന്നു…..

പത്തനംതിട്ട മണ്ഡലത്തിലെന്നല്ല ഇന്നോളം ജില്ലയിൽ നടന്നിട്ടുള്ള പ്രധാന വികസന പ്രവർത്തനങ്ങൾക്കെല്ലാം ആദ്യം പേനയെടുത്തത് കെ കെ നായർ സാർ അല്ലാതെ വേറെ ആരും അല്ല. ജില്ലയുടെ വികസന സ്വപ്നങ്ങളുടെ പൊൻതൂവൽ ആയ മെഡിക്കൽ കോളേജ് … ആ മെഡിക്കൽ കോളേജ് ജില്ലയിൽ വേണമെന്ന് ആദ്യം ആശയം വന്നത് കെ കെ നായർ സാറിന്റെ മനസ്സിലാണ്. റിംഗ് റോഡ് ഒരുപക്ഷേ ഡൽഹി കഴിഞ്ഞാൽ ആദ്യമായി കേരളത്തിൽ കൊണ്ടുവരുന്നത് പത്തനംതിട്ട ജില്ലയിൽ കെ കെ . നായർ സാറാണോ എന്ന കാര്യത്തിൽ സംശയമില്ല ………… എന്നുവേണ്ട ഇന്നോളം നടന്നിട്ടുള്ള എല്ലാ വികസന പ്രവർത്തനങ്ങളുടെയും ആദ്യ ആശാൻ കെ കെ നായർ അല്ലാതെ വേറെ ആരുമല്ല. പത്തനംതിട്ട നഗരസഭയുടെ ഒരു മുൻ ചെയർമാൻ കെ കെ നായർ സാറിന്റെ ഒരു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻപിൽ ഒരു പ്രസംഗം നടത്തി. കെ കെ നായർക്ക് ശേഷം പത്തനംതിട്ടയിൽ വികസനം നടന്നിട്ടില്ല എന്ന്… സത്യം പറഞ്ഞാൽ അത് സത്യമായിരുന്നു…. ആ പത്തനംതിട്ട നഗരസഭയുടെ മുൻ ചെയർമാൻ അന്നത്തെ തന്റെ കൂടി പാർട്ടിയിൽ ഉൾപ്പെട്ട എംഎൽഎയെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസംഗമല്ല അത്. പക്ഷേ അത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചു വിവാദമാക്കി. അന്നത്തെ ഭരണപക്ഷ എംഎൽഎ ഒന്നും ചെയ്തിട്ടില്ല എന്നുമല്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് കടമെടുത്തുകൊണ്ട് ഞാൻ പറയുന്നു ഇന്ന് നടക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം കെ കെ നായരുടെ പിൻ വികസനങ്ങളാണ്. ഗുരുത്വം ഉള്ളവർ ഉയർച്ചയിലേക്ക് പോകുന്നു…. അവർ ചിലപ്പോൾ മന്ത്രിമാരും എംഎൽഎമാരും എംപിമാരും മുഖ്യമന്ത്രി വരെ ആകാം…. കാരണം കെ കെ നായർ ഒരു എംഎൽഎ മാത്രമായിരുന്നില്ല… 10000 കണക്കിന് കുരുന്നുകളുടെ മനസ്സിനെ ഇരുട്ടിനെ വെളിച്ചമാക്കിക്കൊടുത്ത അധ്യാപകരിൽ ഒരാളായിരുന്നു കെ കെ നായർ സാർ…. ഗുരുവിന്റെ ശാപം ഏറ്റാൽ…..🙏😭😭

@ റഷീദ് ആനപ്പാറ – 9961749878

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *