ഓമല്ലൂർ – ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിനു തുടക്കമായി. എല്ലാ ദിവസവും ആറാട്ടെഴുന്നെള്ളിപ്പ് എന്ന സവിശേഷതയുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ആദ്യ ദിനം ക്ഷേത്ര കുളത്തിലായിരുന്നു ആറാട്ട് എങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ അച്ചൻകോവിൽ ആറ്റിൽ ഉഴുവത്തിന് സമീപമുള്ള കടവിലാണ് രക്‌തകണ്‌ഠ സ്വാമിയുടെ ആറാട്ട്. ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം ആരംഭിക്കുന്ന ഘോഷയാത്ര ചന്തയിൽ വാദ്യമേള കച്ചേരികൾക്ക് ശേഷമാണ് കടവിൽ എത്തി ആറാട്ട് നടന്നത്. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ഇന്ന് രാവിലെ ഉത്സവബലി, ഓട്ടൻതുള്ളൽ, നൃത്തം അരങ്ങേറ്റം, തിരുവാതിര, കഥകളി, നാളെ പൈവള്ളി ഭാഗം കരയുടെ നേതൃത്വത്തിലാണ് ഉത്സവം.
ശ്രീഭൂതബലി, ഓട്ടൻതുള്ളൽ, ആറാട്ട് എഴുന്നള്ളത്ത്, നൃത്തം. പന്ന്യാലി കരയുടെആഭിമുഖ്യത്തിൽ 12 ന് ഓട്ടൻ തുള്ളൽ, ആറാട്ട് എഴുന്നള്ളത്ത്, ചാക്യാർകൂത്ത് എന്നിവയും ഐമാലി കരയുടെ വകയായി ആറാം ഉത്സവദിനമായ 13 ന്‌ഓട്ടൻ തുള്ളൽ, മതപ്രഭാഷണം, വീണക്കച്ചേരി, ആറാട്ട് ഘോഷയാത്ര, പത്തനംതിട്ട സാരംഗിന്റെ ഗാനമേള എന്നിവയും നടക്കും.

14 ന് ആറ്റരികം കരയുടെ വഴിപാടായി ഉത്സവബലി, ഓട്ടൻതുള്ളൽ, മതപ്രഭാഷണം, ആറാട്ട് എഴുന്നള്ളത്ത്, നാഗസ്വരക്കച്ചേരി, കഥകളി എന്നിവയും 15 ന് ഐമാലി കിഴക്ക് കരയുടെ നേതൃത്വത്തിൽ ശ്രീഭൂതബലി,ഓട്ടൻതുള്ളൽ, മതപ്രഭാഷണം, സംഗീതക്കച്ചേരി, കുമാരി ഗംഗാ ശശിധരന്റെ വയലിൻ ഫ്യൂഷൻ എന്നിവയും ഉണ്ടാകും.
16-ന് പറയനാലി-പള്ളം കരയുടെ വക ഓട്ടൻതുള്ളൽ, വേലകളി, കൽനാഗസ്വരം വായന, കഥകളി, നാഗസ്വരക്കച്ചേരി. ആറാട്ട് ദിവസമായ 17 ന് ഐമാലി കിഴക്ക് കരയാണ് ഉത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. കൊടിയിറക്കിന് ശേഷം ഓട്ടൻതുള്ളൽ, മതപ്രഭാഷണം, ഭരതനാട്യക്കച്ചേരി, നൃത്തനാടകം എന്നിവയോടെ ഉത്സവം സമാപിക്കും.
പൊതുകമ്മറ്റികൾ ഒഴിവാക്കി ദേവസ്വം ബോർഡ് കരക്കാരുടെ സഹായത്തോടെയാണ് ഇക്കുറി പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം നടത്തുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

