പഠനം ആയാസരഹിതമാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്

Kerala Pathanamthitta

പന്തളം – എൽ. പി. സ്‌കൂളിലും ആധുനികതയുടെ കാലിക മാറ്റങ്ങൾ ഉൾപ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ജില്ലയിൽ ആദ്യമായി എൽ പി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കിയതും ഇവിടെ. സംവേദനാത്മക പാനൽ ബോഡുകളാണ് സ്ഥാപിച്ചത്. ബ്ലാക്ക്ബോർഡുകൾ, ചോക്ക്, ഡസ്റ്റർ എന്നിവയടങ്ങിയ ക്ലാസ് മുറി ഇനി കേട്ടുകേൾവി മാത്രമാകും. നോമ്പിഴി സർക്കാർ എൽ പി സ്‌കൂളിലെ ആധുനിവത്ക്കക്കരിച്ച സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണനാണ് നിർവഹിച്ചത്. ആധുനിക സ്മാർട്ട് ക്ലാസ്സ്മുറികളെ സ്വാഗതംചെയുന്നതിലൂടെ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളെ ഉയർത്താനും അക്കാദമികഗുണമേന്മ വർദ്ധിപ്പിക്കാനുമാകുമെന്ന് പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ നാല് എൽ പി സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ് മുറികളിൽ സംവേദനാത്മക പാനൽ ബോഡുകൾ സ്ഥാപിച്ച് ആധുനികവത്കരിച്ചു. പഠനം രസകരവും ആയാസരഹിതവും ആക്കുന്നതാണ് പുതുസംവിധാനം. മെച്ചപ്പെട്ട അധ്യാപന-പഠനഅനുഭവം പ്രദാനം ചെയ്യുകയാണ് പഞ്ചായത്ത്.
ദൃശ്യങ്ങളിലൂടെയുള്ള പഠനം വിദ്യാർത്ഥികളെ ദീർഘകാല ഓർമയിലേക്കാണ് നയിക്കുക. സമാർട്ട് ക്ലാസുകൾ കമ്പ്യൂട്ടറുകളുമായും ഇന്റർനെറ്റുമായും സമന്വയിപ്പിച്ചാണ് ഓൺലൈൻ ഉറവിടങ്ങളിലേക്കുള്ള പ്രവേശനം. വിദ്യാർത്ഥികൾക്ക് സംശയങ്ങൾദൂരീകരിക്കുന്നതിന് ഇതിനകം റെക്കോർഡുചെയ്ത വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും കാണാനും കഴിയും.

ഇമേജുകൾ, ഗ്രാഫുകൾ, ഫ്ളോചാർട്ടുകൾ, വീഡിയോകൾ തുടങ്ങിയ സ്മാർട്ട് ടെക്നോളജി ഘടകങ്ങൾ ഉപയോഗിച്ചുള്ള വിഷ്വൽ ലേണിംഗ് ഏറെ ആകർഷകം.
വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *