മകന്റെ കൈ തല്ലി ഓടിച്ച പിതാവ് അറസ്റ്റിൽ

Crime Eranakulam
Print Friendly, PDF & Email

കൊച്ചി – മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. വീട്ടിൽ വെച്ചിരുന്ന ജ്യോമെട്രി ബോക്സ് കണ്ടില്ല എന്ന കാരണത്താൽ പ്രായപൂർത്തി ആകാത്ത 11 വയസുള്ള മകനെ ദേഹോദ്രവം ഏല്പിക്കുകയും, വീടിൻറെ പുറത്തു കിടന്ന മരക്കഷണം കൊണ്ട് കുട്ടിയുടെ കാലിലും ഇടത്തെ കൈത്തണ്ടയിലും അടിച്ച്, ഇടതു കൈ തണ്ടയുടെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാക്കിയും, കുട്ടിയെ വെള്ളത്തിൽ തല മുക്കി പിടിച്ചു ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതി കളമശ്ശേരി കുസാറ്റ് ഭാഗത്തു വാടകയ്ക്ക് താമസിക്കുന്ന ശിവകുമാർ വയസ്സ് 34/25 s/o അരുണാചലം ,അഗ്രഹാര സ്ട്രീറ്റ് ,വില്ലുപുരം തമിഴ്നാട് എന്നയാളെ കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ് എംബി യുടെ നേതൃത്വത്തിൽ എസ്‌ഐ രഞ്ജിത്ത് , എസ് സിപിഒ മാഹിൻ അബൂബക്കർ, ,എസ് സിപിഒ ശ്രീജിത്ത് എന്നിവർ ചേർന്ന് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *