പത്തനംതിട്ട – പോഷ് വാരാചരണത്തിന്റെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ബോധവൽക്കരണപരിപാടി ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് അന്തസോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം പോഷ് ആക്ടിലൂടെ സാധ്യമായെന്ന് കലക്ടർ പറഞ്ഞു. ഭാവിയിൽ തൊഴിലിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ നിയമവ്യവസ്ഥയെ കുറിച്ച് കൂടുതൽ അറിയണമെന്നും ഓർമിപ്പിച്ചു.
ജില്ലാ വനിതാ-ശിശുവികസന ഓഫീസ് പുറത്തിറക്കിയ ഡയറക്ടറി പ്രകാശനവും ജില്ലാ കലക്ടർ നിർവഹിച്ചു.
പ്രിൻസിപ്പൽ ആൻ വി. ഈശോ അധ്യക്ഷയായി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ നിത ദാസ് മുഖ്യപ്രഭാഷണം നടത്തി. പോഷ് ആക്ട്-2013, നിയമ ബോധവൽകരണ ക്ലാസ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്-റിസോഴ്സ് പേഴ്സൺ അഡ്വ. മുഹമ്മദ് അൻസാരി നയിച്ചു.


