കുമ്പനാട് കടപ്ര നിവാസികൾക്കാശ്വാസം ; അനുമതികൾ പിൻവലിച്ചതോടെ ബിറ്റുമിൻപ്ലാന്റ്‌ പ്രവർത്തനം നിർത്തി

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പനാട് : മലിനീകരണ നിയന്ത്രണ ബോർഡ്‌ പ്രവർത്തനാനുമതി പിൻവലിച്ച കടപ്ര ബിറ്റുമിൻ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചു. കോയിപ്രം കടപ്രയിൽ 13 വർഷമായി വിഷപ്പുക വമിച്ചു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ സൈ്വരജീവിതം നഷ്‌ടപ്പെടുത്തിയെന്ന പരാതി ഉയർന്നിരുന്ന ബിറ്റുമിൻ ഹോട്‌മിക്‌സ് പ്ലാന്റിന്റെ പ്രവർത്തനാനുമതി ആണ് ‌ജില്ല മലിനീകരണ നിയന്ത്രണ ബോർഡ്‌ പിൻവലിച്ചത്‌. പ്ലാന്റിന്റെ ചിമ്മിനിയിൽനിന്ന്‌ അനിയന്ത്രിതമായി വിഷപ്പുക പരിസരത്തു പടരുന്നുവെന്നും നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ലെന്നു ബോധ്യപ്പെട്ടതിനാലുമാണ്‌ നടപടി. ജനങ്ങളുടെ നിരന്തര പരാതി മൂലം പലതവണ മലിനീകരണ നിയന്ത്രണ ബോർഡ്‌ ഉദ്യോഗസ്‌ഥർ പ്ലാന്റിൽ പരിശാധന നടത്തി വിഷപ്പുക വ്യാപിക്കുന്നത്‌ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകിയിരുന്നു.

കുമ്പനാട് കടപ്ര നിവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടീം പത്തനംതിട്ട ചെയ്ത വീഡിയോ .

എന്നാൽ ഈ നിർദേശങ്ങൾ നടപ്പാക്കാനും പ്രശനങ്ങൾ പരിഹരിക്കാനും പ്ലാന്റുടമയ്‌ക്കു സാധിച്ചിരുന്നില്ല. തുടർന്നു പ്ലാന്റിന്റെ പ്രവർത്തനത്തിന്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ സ്‌റ്റോപ്പ്‌ മെമ്മോ നൽകുകയായിരുന്നു. കഴിഞ്ഞ ജൂണിൽ കൂടിയ കോയിപ്രം ഗ്രാമപഞ്ചായത്തു ഭരണസമിതി യോഗത്തിൽ പ്ലാന്റിന്റെ ലൈസൻസ്‌ ഐകകണേ്‌ഠ്യനെ റദ്ദ്‌ ചെയ്‌തിരുന്നു. പഞ്ചായത്ത്‌ നടപടിയിന്മേൽ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച പ്ലാന്റുടമ ഹൈക്കോടതിയെ സമീപിച്ചു താത്‌കാലിക സ്‌റ്റേ സമ്പാദിച്ചിരുന്നു. ബിറ്റുമിൻ പ്ലാന്റ്‌ മലിനീകരണ വിരുദ്ധ സമരസമിതി ഹൈക്കോടതിയിൽ ഈ കേസിൽ കക്ഷി ചേരുകയും ചെയ്‌തു.

മലിനീകരണ നിയന്ത്രണ ബോർഡ്‌ പ്രവർത്തന അനുമതി പുതുക്കി നൽകിയത്‌ നിലവിലുള്ള പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണെന്നു ചൂണ്ടിക്കാണിച്ച്‌മറ്റൊരു ഹർജിയും സമരസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിരുന്നു. ഫലത്തിൽ പ്ലാന്റ്‌ പ്രവർത്തിക്കാൻ ആവശ്യമായ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി, പഞ്ചായത്തിന്റെ ലൈസൻസ്‌ എന്നിവ ഇല്ലാതാകുകയും ചെയ്‌തതോടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ 206 ദിവസം തുടർച്ചയായി പ്ലാന്റ്‌ പടിക്കൽ നടത്തുന്ന അനിശ്‌ചിതകാല ധർണ താത്‌കാലികമായി നിർത്തുകയാണെന്ന്‌ സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *