നെഹ്‌റു ട്രോഫി വള്ളംകളി: ടിക്കറ്റ് എടുത്തവർക്കുള്ള അവസാന ബോട്ട് ഒരു മണിക്ക്

Kerala Alappuzha

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ ടിക്കറ്റ് എടുത്ത് എത്തുന്നവരെ രാവിലെ 10 മുതൽ പവലിയനിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഒരുമണിക്ക് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കൽ ടിക്കറ്റ് വാങ്ങിയ ശേഷമേ ബന്ധപ്പെട്ട പവലിയനിലേക്ക് പ്രവേശിക്കാവൂ. ഓൺലൈനായി ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ, ഓൾ വ്യൂ ടിക്കറ്റ് എടുത്തവർ ആലപ്പുഴ ഡി ടി പി സിക്ക് എതിർവശം ഉള്ള കൗണ്ടറിൽ നിന്ന് ഫിസിക്കൽ ടിക്കറ്റ് വാങ്ങേണ്ടതാണ്. 1500 മുതൽ താഴെയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളവർ ആലപ്പുഴ മിനിസിവിൽ സ്റ്റേഷന് കിഴക്കുവശമുള്ള കൗണ്ടറിൽ നിന്നാണ് ഫിസിക്കൽ ടിക്കറ്റ് വാങ്ങേണ്ടത്. ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് എടുത്തവർ ഡി.ടി.പി.സി ജെട്ടിയിലും ടൂറിസ്റ്റ് സിൽവർ ടിക്കറ്റ് എടുത്തവർ മാതാ ജെട്ടിയിലുമാണ് (കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം) എത്തിച്ചേരേണ്ടത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *