കൽപ്പറ്റ : വയനാട് ജില്ലയിലെ യുഡിഎഫ് കൺവീനർ മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ വിശ്വനാഥൻ രാജിവച്ചു. ജില്ലയിലെ ഡിസിസി പ്രസിഡൻറ് എൻ.ഡി അപ്പച്ചനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് അദ്ദേഹത്തിൻറെ രാജി. ഡിസിസി പ്രസിഡൻറിന് ഗ്രൂപ്പ് കളിക്കാനാണ് താൽപ്പര്യമെന്നും ജില്ലയിൽ കോൺഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ കെ വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനിരിക്കെയാണ് കെകെ വിശ്വനാഥൻ മുന്നണിയുടെ നേതൃസ്ഥാനം രാജിവെച്ചത്. ശക്തരായ എൽഡിഎഫ് ബിജെപി സ്ഥാനാർത്ഥികൾ കൂടി മത്സര രംഗത്ത് വന്നാൽ യുഡിഎഫിലെ പടലപ്പിണക്കങ്ങൾ വോട്ട് ചോരാൻ ഇടയാക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.


