മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന “മന്ദഹാസം പദ്ധതി” യിൽ അപേക്ഷിക്കാം

Kerala Trivandrum

തിരുവനന്തപുരം – സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്യ രേഖക്ക് താഴെയുള്ള 60 വയസ് പൂർത്തിയായവർ, പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, അതല്ലെങ്കിൽ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

കൃതിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. https://suneethi.sjd.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് 0471 23423241

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *