വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ മോഷണം

Crime

പത്തനംതിട്ട: വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ നാലമ്പലത്തിന് ചുറ്റുംവെച്ചിരുന്ന 200 ഓളം ഓട്ട് വിളക്കുകളും കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന പതിനഞ്ചോളം വിളക്കുകളും മോഷണം പോയി. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ വില വരും. ഭക്തർ നൽകിയ വിളക്കുകളാണ് മോഷണംപോയത്.

ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. വിവരം അറിഞ്ഞ് പത്തനംതിട്ടയിൽ നിന്നും പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ക്ഷേത്രത്തിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ല. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. രാത്രിയിൽ ഒരു ജീവനക്കാരൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും മോഷണ വിവരം അറിഞ്ഞില്ല. പുലർച്ചെ രണ്ടിന് ശേഷമാകാം മോഷണം നടന്നതെന്ന് കരുതുന്നു. ഇത്രയും വിളക്കുകൾ ഏതെങ്കിലും വാഹനത്തിലാകും കടത്തിയതെന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തിൽ കണ്ട ഒരു അപരിചിതനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *