കൊടുമൺ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

Pathanamthitta

അടൂർ – പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കൊടുമൺ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിൽ ഉണ്ടാകാൻ സാധ്യതയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൊടുമൺ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ.

അപേക്ഷ ഫോം നൽകുന്ന സ്ഥലം : ഗ്രാമപഞ്ചായത്ത് ഓഫീസ് കൊടുമൺ, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്
അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്.

നിബന്ധനകൾ
അപേക്ഷകർ 2024 ജനുവരി ഒന്ന് തീയതിയിൽ 18-46 പ്രായമുള്ളവരും, സേവനതൽപരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാൽ എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും മുൻ പരിചയം ഉള്ളവർക്കും ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. കൊടുമൺ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ആധാർ കാർഡ്), ജാതി, മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സംവരണ ആനുകൂല്യത്തിന് അർഹതയുള്ള എല്ലാ വിഭാഗങ്ങൾക്കും ബാധകം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി മുതൽ ഉയർന്ന യോഗ്യത വരെ), പ്രവർത്തി പരിചയം തെളിയിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സർട്ടിഫിക്കറ്റ്,നേഴ്സറി ടീച്ചർ/ട്രെയിനിംഗ് ടീച്ചർ/പ്രീ പ്രൈമറി ടീച്ചർ ട്രയിനിംഗ് പാസായതിന്റെ സർട്ടിഫിക്കറ്റ്, കൊടുമൺ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റെസിഡഷ്യൽ സർട്ടിഫിക്ക്, റേഷൻ കാർഡ്, സാമൂഹ്യനീതിവകുപ്പിലെ അന്തേവാസി/മുൻ അന്തേവാസി എന്ന് തെളിയിക്കുന്ന സ്ഥാപന മേലധികാരിയുടെ സർട്ടിഫിക്കറ്റ്, വിധവയാണെങ്കിൽ ആയത് തെളിയിക്കുന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവും പുനർ വിവാഹിതയല്ലയെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ബിപിഎൽ/മുൻഗണന വിഭാഗത്തിൽപ്പെട്ട ആളാണോ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ റേഷൻ കാർഡ് എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.

ഇമെയിൽ : icdspkdpta@gmail.com, ഫോൺ :0473 4217010

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *