കൊച്ചി – കാക്കനാട്ടെ ഫ്‌ളാറ്റിൽ ഒറ്റക്ക് താമസിച്ചിരുന്ന തിരുവല്ലക്കാരിയായ ദന്ത ഡോക്ടറെ മുറിയിൽ മരിച്ച നിലിൽ കണ്ടെത്തി. തിരുവാണിയൂർ ലയൺസ് ആശുപത്രിയിലെ ഡോക്ടറായ ആയ ഡോ. ബിന്ദു ചെറിയാൻ (39) ആണ് മരിച്ചത്. കാക്കനാട് ടിവി സെന്ററിനു സമീപം താണാപാടത്തെ ഫ്‌ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി സക്കറിയ ജോണിന്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഫ്‌ളാറ്റിലെ കെയർ ടേക്കറാണ് മൃതദേഹം കണ്ടത്.
തനിച്ചായിരുന്നു ഫ്‌ളാറ്റിൽ താമസം. മക്കൾ: എഫ്രേം, ബെഞ്ചമിൻ.


