തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു ; അപകടം കായംകുളത്ത്

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – ഇന്ന് പുലർച്ചെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *