കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ സി പി എം ലോക്കൽ കമ്മറ്റി അംഗത്തിന് പരുക്ക്

Pathanamthitta Lifestyle
Print Friendly, PDF & Email

പത്തനംതിട്ട – വടശേരിക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ സി പി എം ലോക്കൽ കമ്മറ്റി അംഗത്തിന് പരുക്ക്. വടശേരിക്കര ബൗണ്ടറി ചെമ്പരത്തി മൂട്ടിൽ മജീഷി (40) നാണ് പരുക്കേറ്റത്. വടശ്ശേരിക്കര ബൗണ്ടറിയിൽ മിനിഞ്ഞാന്ന് രാത്രി 10 നാണ് കാട്ടാന ജനവാസ മേമേഖലയിൽ ഇറങ്ങിയത്. പ്രദേശവാസികളെ ആക്രമിക്കാൻ ചെല്ലുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തതോടെ സ്ഥലവാസികൾ എല്ലാവരും കൂടി കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചു. അതിനിടെയാണ് നാട്ടുകാരെ ആക്രമിച്ചത്. പരുക്ക് ഗുരുതരമല്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജീഷ് സി പി എം വടശേരിക്കര ലോക്കൽ കമ്മറ്റി അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *