റിഷോൺ മോന്റെ ആഗ്രഹം സഫലമായി. വിജയ് അങ്കിളിനെ കണ്ടു !!

Cinema Special Trivandrum

തിരുവനന്തപുരം – ഏഴു വയസുകാരനായ rishone shyrin തമിഴ് നടൻ വിജയ് യുടെ ഒരു വലിയ ആരാധകനാണ്. ഭിന്നശേഷിക്കാരനായ റിഷോൺ എല്ലാ വിജയ് പടങ്ങളും സ്ഥിരമായി വലിയ ഇഷ്ടത്തോടെ കാണുന്ന ആൾ ആണ് . സിനിമയിലെ വിജയിയുടെ ഡാൻസ് രംഗങ്ങൾ എല്ലാം കണ്ടു ആവേശത്തോടെ കൂടെ ചുവടു വയ്ക്കാറുണ്ട്. വിജയ് മാമനെ എപ്പോ കാണാൻ പോവും എന്ന് സ്ഥിരം മാതാപിതാക്കളോട് ചോദിക്കാറുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ഇതുവരെ അതിനു ഒരു അവസരം കിട്ടിയിരുന്നില്ല.

അപ്പോളാണ് വിജയ് ഷൂട്ടിംഗ് ആവശ്യത്തിനായി തിരുവനന്തപുരത്തു വരുന്നെന്ന് അറിഞ്ഞത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വന്നപ്പോൾ മാതാപിതാക്കൾ മോനെയും കൂട്ടി അവിടെ പോയിരുന്നു. എന്നാൽ സെക്യൂരിറ്റി കാരണങ്ങളാൽ അന്ന് കടത്തി വിട്ടില്ല. റിഷോൺ മോന്
അന്ന് വലിയ വിഷമവും നിരാശയുമായി.

കുഞ്ഞിന്റെ വിഷമം കണ്ടപ്പോൾ മാതാപിതാക്കൾ വിജയ് യെ കാണാൻ വീണ്ടും ശ്രമിക്കാൻ തന്നെ തീരുമാനിച്ചു. വിജയ് തങ്ങിയിരുന്ന ഹയാത് ഹോട്ടലിൽ പോയി കാണാൻ ശ്രമിച്ചു വീണ്ടും നിരാശരായി തിരിച്ചു വന്നു. ഇങ്ങനെ തുടർച്ചയായി മൂന്നു തവണ ശ്രമിച്ചിട്ടും വിജയെ കാണാൻ സാധിച്ചില്ല.

അങ്ങനെയിരിക്കെ ഇന്നലെ വീണ്ടും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിജയ് വരുന്നതായി അറിഞ്ഞു. കുറച്ചു നല്ലവരായ സുഹൃത്തുക്കളുടെ സഹായത്തോടെ മോന് മുന്നിൽ തന്നെ ഒരു സീറ്റ് തരപ്പെടുത്തി. നടക്കുന്നതിനു അവനു ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് എടുത്തു കൊണ്ട് പോയി അവിടെ ഇരുത്തി.

പ്രൊഡക്ഷൻ മാനേജരുമായി സംസാരിച്ചു കുറച്ചു കൂടി മുന്നിലേക്ക് മോനെ എത്തിക്കാൻ സാധിച്ചു. അതിനു ശേഷം അദ്ദേഹംവിജയ്യോട് സംസാരിച്ചു. റിഷോൺ മോനെ കാണാൻ വിജയ് അരികിലെത്തി, അവനെ കെട്ടിപിടിച്ചു. റിഷോൺ വളരെയധികം സന്തോഷിച്ചു. അവനെ ഇത്രത്തോളം സന്തോഷവാനായി മാതാപിതാക്കൾ ഇതുവരെ കണ്ടിട്ടില്ല എന്നവർ പറഞ്ഞു.

ഞങ്ങളുടെ കുഞ്ഞു റിഷോൺ മോന്റെ ആഗ്രഹം സാധിച്ചു തന്ന വിജയ് സർ നോടുള്ള നന്ദിയും സ്നേഹവും എത്ര പറഞ്ഞാലും ഞങ്ങൾക്ക് മതിയാവില്ല. എന്ന് മാതാപിതാക്കളായ തിരുവനന്തപുരം മീനാംകുളം സ്വദേശികളായ ടി. ഷൈറിൻസുജി, ഷീബ ഷൈറിന്
🙏🙏🙏

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *