പ്രധാനമന്ത്രി നാളെ പത്തനംതിട്ടയിൽ എത്തുന്നു : ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണനത്തിനായി എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അടൂർ ഭാഗത്തുനിന്നും ഓമല്ലൂർ വഴി പത്തനംതിട്ടക്കുവരുന്ന വാഹനങ്ങൾ സന്തോഷ് ജംഗ്ഷനിൽ ഇടത്തു തിരിഞ്ഞ് എ ജി ടി ആഡിറ്റോറിയം ജംഗ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്‌സ് വഴി ടൗണിൽ പ്രവേശിക്കണം.

പത്തനംതിട്ട നിന്നും അടൂരേക്ക് പോകുന്ന ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെ വെട്ടിപ്രം മേലേ വെട്ടിപ്രം ജംഗ്ഷനുകൾ കടന്ന് സെന്റ് പീറ്റേഴ്‌സ് എത്തി സ്‌റ്റേഡിയം ജംഗ്ഷനിലൂടെ പോകേണ്ടതാണ്. പൂങ്കാവ് ഭാഗത്തേക്കുള്ള, ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശ്ശേരി ജംഗ്ഷനിലൂടെ പോകണം. ഏഴംകുളം ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂർ വഴി സന്തോഷ് ജംഗ്ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എ ജി ടി ഓഡിറ്റേറിയം ജംഗ്ഷനിൽ വലത്തേക്ക് കടന്ന് പുന്നലത്തുപടി സെന്റ് പീറ്റേഴ്‌സ് വഴി ടൗണിലേക്ക് കടക്കണം.

പാർക്കിംഗ് സൗകര്യം
ജില്ലാ പോലീസ് ഓഫീസിനു സമീപത്തുള്ള ശബരിമല ഇടത്താവളം, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് അടുത്തുള്ള ജിയോ ഗ്രൗണ്ട്,
മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ചർച്ച് ഗ്രൗണ്ട് എന്നിവടങ്ങളിൽ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *